ഇടുക്കി.... പോലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശിഖാണ് പിടിയിലായത്. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്.
കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വനിത സെല്ലിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.- സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ്റെ വസ്ത്രങ്ങൾ മാറുന്ന ദൃശ്യങ്ങൾ ഉദ്യോഗസ്ഥന് അയച്ചു കൊടുക്കുകയും ഇത് കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ നൽകിയ പരാതിയുടെ തെളിവാണ് ഇയാളെ പിടികൂടിയത്.

ഇതിനൊപ്പം നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങൾ കണ്ടെത്തി. ഇത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലിൽ കണക്ട് ചെയ്യുകയും ചെയ്യും. തുടർന്നാണ് സൈബർ കുറ്റം ചുമത്തി ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Policeman arrested for placing hidden camera in women's changing area at station
